Hero Image

അമ്പലത്തിൽ നിന്ന് കിട്ടുന്ന പൂക്കളും പ്രസാദവും നിങ്ങൾ എവിടെയാണ് സൂക്ഷിക്കാറ്; എവിടെ സൂക്ഷിക്കണം; അറിയേണ്ടതെല്ലാം

ക്ഷേത്ര ദർശനം നടത്തുന്നവർക്ക് പ്രസാദവും നിർമാല്യപ്പൂക്കളും എല്ലാം പ്രസാദമായി ലഭിക്കാറുണ്ട്. ഇവ വീടുകളിൽ സൂക്ഷിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഇപ്പോഴും പലർക്കും സംശയം നിലനിൽക്കുന്നുണ്ട്. ഭഗവതി ക്ഷേത്രങ്ങളിൽ ചന്ദനവും കുങ്കുമവും എല്ലാം പ്രസാദമായി ലഭിക്കുമ്പോൾ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും മറ്റും ഭസ്മമാണ് പ്രസാദമായി ലഭിക്കാറ്.

മഞ്ഞൾപ്പൊടിയടക്കം പ്രസാദമായി ലഭിക്കുന്ന ക്ഷേത്രങ്ങളും ഉണ്ട്.

ഇവ ശരീരത്തിൽ അണിയുന്നത് ക്ഷേത്ര മതിലിന് പുറത്തു വച്ചാകണം എന്ന വിശ്വാസവും നില നിൽക്കുന്നുണ്ട്. വാസ്തു വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായമനുസരിച്ച് പ്രസാദവും നിർമ്മാല്യ പൂക്കളും വീട്ടിൽ സൂക്ഷിക്കുന്നത് ഒരു തരത്തിലുള്ള ദോഷവും വരുത്തി വയ്ക്കുകയില്ല. പക്ഷേ അശുദ്ധമാക്കാതെ വൃത്തിയായി സൂക്ഷിക്കണം എന്ന് മാത്രം.

അധികനാൾ നിർമ്മാല്യ പൂക്കൾ ഇത്തരത്തിൽ സൂക്ഷിക്കാൻ സാധിക്കുകയില്ല. പുഴ വെള്ളത്തിൽ ഒഴുക്കിയും കുഴിയെടുത്ത് കുഴിച്ചു മൂടുകയോ ചെയ്ത് ഇവ ഒഴിവാക്കാവുന്നതാണ്. വീടിന്റെ കന്നിമൂലയോട് ചേർന്ന് കുഴിയെടുത്താണ് ഇവ മണ്ണിട്ട് മൂടേണ്ടത്. വീട്ടിലെ പൂജാമുറിയിൽ അല്ലാതെ കാറിനുള്ളിലും മേശ വലിപ്പിലും മറ്റും പ്രസാദവും നിർമ്മാല്യ പൂക്കളും ഒക്കെ സൂക്ഷിക്കുന്നത് ദോഷകരമാണ്.

READ ON APP